പട്ടാളപ്പടയോടെ ജനങ്ങൾക്കിടയിൽ ചീറിപ്പായുന്ന പിണറായിയെ നേരിടാൻ ജനങ്ങൾക്കിടയിൽ ജനകീയനായ സണ്ണി ജോസഫ്

പട്ടാളപ്പടയോടെ ജനങ്ങൾക്കിടയിൽ ചീറിപ്പായുന്ന പിണറായിയെ നേരിടാൻ ജനങ്ങൾക്കിടയിൽ ജനകീയനായ സണ്ണി ജോസഫ്
May 8, 2025 07:08 PM | By PointViews Editr

           ഒടുവിൽ കോൺഗ്രസ് അതിൻ്റെ കെപിസിസി പ്രസിഡൻ്റായി അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. 3 വട്ടം പേരാവൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് അവസാന ഘട്ടങ്ങളിൽ എത്തുകയായിരുന്നു. എന്നും സുധാകരൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനും വലം കൈയ്യുമായി പ്രവർത്തിച്ച സണ്ണി ജോസഫ് സുധാകരൻ്റെ എല്ലാ കാലത്തേയും വിശ്വസ്തനായിരുന്നു. പിണറായിയെ ഒറ്റയ്ക്ക് നേരിടാൻ കഴിവുള്ള ഒരാൾ ആയിരിക്കും കെപിസിസി പ്രസിഡൻ്റാവുക എന്ന സുധാകരൻ്റെ നിലപാടിൽ കെ മുരളീധരന് ശേഷം മാത്യു കുഴൽനാടനായിരുന്നു രണ്ടാമത്തെ പരിഗണന നൽകിയിരുന്നത്. ഇതോടെ റോജി എം ജോൺ, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി എന്നിവരും ലിസ്റ്റിൽ ഇടം തേടി. തർക്കം ഉണ്ടാകാൻ ഇടയുണ്ട് എന്ന് വന്നതോടെ സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി കെ.സി.വേണുഗോപാലും സുധാകരൻ്റെ അടുത്ത നോമിനിയായ സണ്ണി ജോസഫിനെ പിന്തുണച്ചു. ഉമ്മൻ ചാണ്ടിക്ക് ശേഷം കേരളത്തിലെ ഏറ്റവും ജനകീയനായ ജനപ്രതിനിധി എന്ന് പേരെടുത്ത സണ്ണി ജോസഫിനെ സുധാകരൻ നിർബന്ധബുദ്ധിയോടെ പിന്തുണയ്ക്കുകയായിരുന്നു. 40 വണ്ടി പട്ടാളവുമായി നാടുനീളെ പരക്കം പായുന്ന പിണറായി വിജയനെ ഒറ്റയ്ക്ക് ജനങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന സണ്ണി ജോസഫ് എങ്ങനെ നേരിടുമെന്ന് അറിയാൻ കേരളം കാത്തിരിക്കുകയാണ്, സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റായതിനൊപ്പംഅഡ്വ. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായുംഎപി അനിൽകുമാർ എംഎൽഎ, പിസി വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എം പി എന്നിവരെ കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായും നിയോഗിച്ചിട്ടുണ്ട്.പുതിയ നേതൃത്വത്തിന് പാർട്ടിയെ കൂടുതൽ കരുത്തോടെ നയിക്കാൻ ഇവർക്ക് കഴിയുമോ എന്നറിയാൻ കേരളം കാത്തിരിക്കുന്നു.

Sunny Joseph, who is popular among the people, is ready to confront Pinarayi, who is becoming popular among the people with his army

Related Stories
9970 അസി.ലോക്കോ പൈലറ്റ്മാരേ വേണം. അവസാന തീയതി മേയ് 11

May 10, 2025 10:53 AM

9970 അസി.ലോക്കോ പൈലറ്റ്മാരേ വേണം. അവസാന തീയതി മേയ് 11

9970 അസി.ലോക്കോ പൈലറ്റ്മാരേ വേണം. അവസാന തീയതി മേയ്...

Read More >>
പിണറായിക്കെതിരെ നല്ല ആയുധം കൈയിൽ ഉള്ളവൻ വരുന്നു !  - കെ.സുധാകരൻ. ആരാണാ പോരാളി?

May 7, 2025 04:16 PM

പിണറായിക്കെതിരെ നല്ല ആയുധം കൈയിൽ ഉള്ളവൻ വരുന്നു ! - കെ.സുധാകരൻ. ആരാണാ പോരാളി?

പിണറായിക്കെതിരെ നല്ല ആയുധം കൈയിൽ ഉള്ളവൻ വരുന്നു ! - കെ.സുധാകരൻ. ആരാണാ...

Read More >>
ഒന്നും ചെയ്യാനാകാതെ മാർ പാംപ്ലാനി. വിമതരെ നിഷ്പ്രഭമാക്കി സത്യവിശ്വാസി കൂട്ടായ്മയുടെ മുന്നേറ്റം

May 7, 2025 12:35 PM

ഒന്നും ചെയ്യാനാകാതെ മാർ പാംപ്ലാനി. വിമതരെ നിഷ്പ്രഭമാക്കി സത്യവിശ്വാസി കൂട്ടായ്മയുടെ മുന്നേറ്റം

ഒന്നും ചെയ്യാനാകാതെ മാർ പാംപ്ലാനി. വിമതരെ നിഷ്പ്രഭമാക്കി സത്യവിശ്വാസി കൂട്ടായ്മയുടെ...

Read More >>
സിനഡ് പക്ഷ വിശ്വാസികൾ മാർ പാംപ്ലാനിക്കെതിരെ. മണിക്കൂറുകളോളം ഘൊരാവോ ചെയ്ത് ഉപവാസ സമരത്തിൽ

May 6, 2025 11:28 PM

സിനഡ് പക്ഷ വിശ്വാസികൾ മാർ പാംപ്ലാനിക്കെതിരെ. മണിക്കൂറുകളോളം ഘൊരാവോ ചെയ്ത് ഉപവാസ സമരത്തിൽ

സിനഡ് പക്ഷ വിശ്വാസികൾ മാർ പാംപ്ലാനിക്കെതിരെ. മണിക്കൂറുകളോളം ഘൊരാവോ ചെയ്ത് ഉപവാസ...

Read More >>
ചില ചാനലുകൾ നടത്തുന്ന പ്രചാരണം അവർ തന്നെ ഉണ്ടാക്കുന്ന കെട്ടുകഥകൾ - സഭാ പിആർഒ

May 6, 2025 07:51 PM

ചില ചാനലുകൾ നടത്തുന്ന പ്രചാരണം അവർ തന്നെ ഉണ്ടാക്കുന്ന കെട്ടുകഥകൾ - സഭാ പിആർഒ

ചില ചാനലുകൾ നടത്തുന്ന പ്രചാരണം അവർ തന്നെ ഉണ്ടാക്കുന്ന കെട്ടുകഥകൾ - സഭാ...

Read More >>
ഷാജൻ സ്കറിയ പറയുന്ന പലതിനെയും അംഗീകരിക്കുന്നില്ല. പക്ഷെ പറയുവാനുള്ള ഷാജൻ്റെ അവകാശത്തിനായി പോരാടിയേ മതിയാകു

May 6, 2025 01:58 PM

ഷാജൻ സ്കറിയ പറയുന്ന പലതിനെയും അംഗീകരിക്കുന്നില്ല. പക്ഷെ പറയുവാനുള്ള ഷാജൻ്റെ അവകാശത്തിനായി പോരാടിയേ മതിയാകു

ഷാജൻ സ്കറിയ പറയുന്ന പലതിനെയും അംഗീകരിക്കുന്നില്ല. പക്ഷെ പറയുവാനുള്ള ഷാജൻ്റെ അവകാശത്തിനായി പോരാടിയേ...

Read More >>
Top Stories